ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു.തന്റെ നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി 20-ന് ശേഷം സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതോടെ മാസങ്ങളായി ടാറ്റാ സണ്‍സ് നേതൃത്വത്തെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കാണ് വിരാമമായത്.ടാറ്റാ സണ്‍സിലെ പ്രധാന ഓഹരി ഉടമകളായ സിര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സിര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റും അഞ്ചുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിനല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഭരണസമിതിയില്‍ പൂര്‍ണ്ണ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഒഴിയാന്‍ തീരുമാനിച്ചത്.

