ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവില്‍ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തില്‍ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും.കായികവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറിയിരുന്നു. മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണം നടത്തി വൻ ക്രമക്കേട് നടത്തിയതായാണ് റിപ്പോർട്ടില്‍ പറയുന്നത്.സംഭവത്തില്‍ മുൻ സർക്കാരിനും സ്പോണ്സര്ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ സഹാചര്യത്തില്‍ ആദ്യഘട്ടമായി വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യതയും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

