അർജൻ്റീന ടീമിൻ്റെ പേരിലെ തട്ടിപ്പ് : അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

അർജന്റീന ഫുട്ബോൾ ടീമിനേയും, ലയണൽ മെസിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കായിക വകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും മുൻ സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് രണ്ടു ലക്ഷം രൂപ കൂടി നൽകാനും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. വിഴിഞ്ഞത്ത് കരവഴി ചരക്കുനീക്കം ഈ മാസം 18-മുതൽ ആരംഭിക്കുമെന്നും കേന്ദ്രം പാസാക്കിയ ധാതു നിയമം കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എം.ഡി.എം.എ. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നവകേരള സദസ്സിലെ പ്രതിഷേധത്തിൽ പരിക്കേറ്റയാൾ എന്ന നിലയിൽ വിളിച്ചിട്ടുണ്ടെന്നും തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും മാധ്യമ വാർത്ത നീക്കം ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ ഇടപെടും എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

spot_img

Related articles

പരീക്ഷാ ഭവനിൽ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ പരിശോധന; സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണമെന്ന് മന്ത്രി

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി പരാതി ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പരീ​ക്ഷ ഭവനിൽ...

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ.പത്തനാപുരം താലൂക്കിലെ കരയോഗങ്ങളെ പിരിച്ചുവിട്ട് തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും രാത്രി അഞ്ചുമണിക്ക് ശേഷം...

ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം; പള്ളികൾക്കുള്ള പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ 6 പള്ളികൾക്ക് പോലീസ് സംരക്ഷണം നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിഓർത്തഡോക്സ് -...

മെസിയുടെ കേരള സന്ദര്‍ശനം: കായികവകുപ്പിന്‍റെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവില്‍ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തില്‍ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട്...