ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തിൽ 6 പള്ളികൾക്ക് പോലീസ് സംരക്ഷണം നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തിൽ 6 പള്ളികൾക്ക് പോലീസ് സംരക്ഷണം നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.2017 ലെ സുപ്രീം കോടതി ഉത്തരവ് ഈ പള്ളികൾക്ക് ബാധകമല്ലെന്നും, പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സിവിൽ കോടതിയാണ് തീർക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ ചെറുകുന്നം, എരിക്കഞ്ചേരി, മംഗലം ഡാം പള്ളി എറണാകുളം ജില്ലയിലെ ഓടക്കാലി ആട്ടിക്കുന്ന് കുരിശുപള്ളി, കൊല്ലം മുഖത്തല പള്ളി എന്നിവയുൾപ്പെടെയുള്ള പള്ളികളിലെ പോലീസ് സംരക്ഷണ ഉത്തരവാണ് റദ്ദാക്കിയത്.തർക്കങ്ങളി ഒത്തുതീർപ്പ് ശ്രമം നടത്താം എന്ന പുതിയ സർക്കാരിൻ്റെ നിലപാട് കോടതിയെ അറിയിച്ചിരുന്നു . ഇതിനെ കോടതി കോടതി സ്വാഗതം ചെയ്തു.

