കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല

കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല.മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് ആണ് ഷക്കീലയുടെ കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വ്യക്തമാക്കി.ഏകദേശം മൂന്ന് ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കായി ചിലവായതായി ഷക്കീല പറഞ്ഞു. കിടക്കയില്‍ ഒരുവശത്തേക്ക് ചരിഞ്ഞുകിടന്ന് തുടര്‍ച്ചയായി നാല് മണിക്കൂറോളം ഗെയിം കളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ചായ കുടിക്കാന്‍ മാത്രമാണ് എഴുന്നേറ്റിരുന്നത്. അതിനുശേഷം വീണ്ടും ഗെയിമിലേക്കും യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം റീലുകളിലേക്കും കടക്കും. തെറ്റായ രീതിയിലിരുന്ന് ദീര്‍ഘനേരം ഫോണ്‍ ഉപയോഗിച്ചത് കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിക്കുകയും ഒടുവില്‍ ശസ്ത്രക്രിയയിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.നിലവില്‍ കഴുത്തിന് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ഷക്കീലയ്ക്ക് എഴുന്നേല്‍ക്കാനും ഭക്ഷണം കഴിക്കാനും മറ്റൊരാളുടെ സഹായം ആവശ്യമാണ്.

Leave a Reply

spot_img

Related articles

ദളിതർക്ക് രാജ്യത്ത് ഇടമില്ല; ഉത്തരാഖണ്ഡില്‍ വെച്ച്‌ താന്‍ ജാതി വിവേചനം നേരിട്ടെന്ന് വെളിപ്പെടുത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെ

ദളിതർക്ക് രാജ്യത്ത് ഇടമില്ല.ഉത്തരാഖണ്ഡില്‍ വെച്ച്‌ താന്‍ ജാതി വിവേചനം നേരിട്ടെന്ന് രാജ്യസഭയില്‍ വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ.ശനിയാഴ്ച ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ നടന്ന...

പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധങ്ങൾക്കും ആവശ്യങ്ങൾക്കുമൊടുവിൽ, സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച ഇതുവരെ...

എഫ്.സി ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്റ് സമിതിക്ക്; ശബ്ദ വോട്ടോടെ തീരുമാനം

ഏറെ കോലാഹലങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ, പ്രതിപക്ഷ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെയാണ് സംയുക്ത പാർലമെന്ററി സമിതിയുടെ...

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു

ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുന്നു.തന്റെ നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി 20-ന് ശേഷം സ്ഥാനത്ത് തുടരാന്‍...