മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്

മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട് .വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം. സ്പോൺസർ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി.ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയായ ഇ.ഡി. ഇപ്പോൾ വിവരശേഖരണവും പ്രാഥമിക പരിശോധനയും തുടങ്ങിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോർജിനെതിരെ പരാതി

ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപഴ്സനായിരുന്ന ശോഭന...

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ കരാറുകാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്.സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ...

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു .കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹത്തെ ബുധനാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...