ഡല്‍ഹിയിലെ രാഷ്‌ട്രപതി ഭവൻ സമുച്ചയത്തിലെ ഉദ്യാനം വീണ്ടും പൊതുജനങ്ങള്‍ക്കായി തുറക്കുന്നു.മറ്റന്നാള്‍ മുതല്‍ സെപ്റ്റംബർ 15 വരെയാണ് സന്ദർശകർക്ക് ഉദ്യാനം കാണാൻ അവസരം.ഏകദേശം 15 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം 1917ല്‍ സർ എഡ്വിൻ ല്യൂട്ടൻസ് രൂപകല്‍പ്പന ചെയ്തതാണ്. ഇംഗ്ലീഷ്, മുഗള്‍ ഉദ്യാനശൈലികളുടെ മനോഹരമായ സമന്വയമാണ് ഇവിടെ കാണാനാകുക. വിവിധതരം പൂക്കളും സസ്യങ്ങളും നിറഞ്ഞ ഉദ്യാനത്തിലെ കാഴ്ചകള്‍ സന്ദർശകർക്ക് ഏറെ ആകർഷകമാണ്.സാധാരണയായി വിവിധ ഘട്ടങ്ങളിലായി പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഉദ്യാനം ഈ വർഷവും സന്ദർശകർക്കായി തുറന്നുകൊടുക്കുകയാണ്. രാഷ്‌ട്രപതി ഭവൻ ഉദ്യാനങ്ങള്‍ സന്ദർശിക്കാൻ താല്‍പര്യമുള്ളവർ ഓണ്‍ലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യണം. ഇതിനായി രാഷ്‌ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

