വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ.സ്ത്രീവിരുദ്ധ പരാമർശം നടത്തിയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്. ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് എസ് കുമാറാണ് അധിക്ഷേപ പരാമർശം നടത്തിയത്. ഇന്ന് രാത്രി 10 മണിക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ ഒത്തുചേരൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് എന്ന് മെൻസ് അസോസിയേഷൻ. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളും സമൂഹമാധ്യമ വീഡിയോയിൽ എസ് കുമാർ നടത്തി. രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ എന്നും അധിക്ഷേപരാമർശം നടത്തി.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസർജ് സേഫ് വുമൻ സേഫ് കേരള വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരത്തിൽ വനിതകളുടെ ഒത്തുചേരൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. “പ്രിയപ്പെട്ട സഹോദരന്മാർ ഉൾപ്പെടെ എല്ലവരേയും സംസ്ഥാന വന്നിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 9.30 മുതൽ സംഘടിപ്പിക്കുന്ന Resurge പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. തിരുവനന്തപുരം MG റോഡിൽ യൂണിവേഴ്‌സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയാണ് പരിപാടി നടക്കുന്നത്യൂ.ണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതാണ്. എല്ലാവരേയും ഒരിക്കൽ കൂടി പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. പ്രവേശനം തികച്ചും സൗജന്യമാണ്”- മന്ത്രി കുറിച്ചു.

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തിയതിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂർക്കാവ് എസ് കുമാറാണ് അധിക്ഷേപ പരാമർശം നടത്തിയത്.ഇന്ന് രാത്രി 10 മണിക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ ഒത്തുചേരൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് എന്ന് മെൻസ് അസോസിയേഷൻ. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളും സമൂഹമാധ്യമ വീഡിയോയിൽ എസ് കുമാർ നടത്തി. രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ എന്നും അധിക്ഷേപ പരാമർശം നടത്തി.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി

മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്.കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ...

വന്ദേമാതര വിവാദം: മുഖ്യമന്ത്രി കീഴടങ്ങിയത് ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിനെന്ന് ഷോൺ ജോർജ്

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.ദേശീയ താല്പര്യങ്ങൾക്ക്...

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല....

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍

സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക...