രാജ്യം ഇന്ന് 80 -ാം സ്വാതന്ത്ര്യ വാർഷിക നിറവില്‍ ; വിപുലമായ ആഘോഷങ്ങള്‍

എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും വിപുലമായ ആഘോഷങ്ങള്‍.ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.സംസ്ഥാന ജില്ലാ ആസ്ഥാന ങ്ങൾ, രാജ്യത്തുടനീളമുള്ള സ്കൂളുകള്‍, സർവകലാശാലകള്‍, സർക്കാർ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ വിപുലമായ പതാക ഉയർത്തല്‍ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.സുരക്ഷ മുൻനിർത്തി രാജ്യവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശവും ശക്തമായ സുരക്ഷാ സന്നാഹങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. രാഷ്ട്ര നിർമാണത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും വികസനമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ 40 ചോദ്യങ്ങള്‍

ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ 40 ചോദ്യങ്ങള്‍.പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനതീയതി, വയസ്സ്, വൈവാഹികനില, പൗരത്വം, മതം, ജാതി, മാതൃഭാഷ, അറിയാവുന്ന...

സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച്‌ ലക്‌നൗ കോടതിയില്‍ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി

സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച്‌ ലക്‌നൗ കോടതിയില്‍ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി.കോടതി രാഹുലിന് അയച്ച സമൻസ് അടക്കം ജസ്റ്റിസുമാരായ...

രാഷ്‌ട്രപതി ഭവൻ സമുച്ചയത്തിലെ ഉദ്യാനം വീണ്ടും പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

ഡല്‍ഹിയിലെ രാഷ്‌ട്രപതി ഭവൻ സമുച്ചയത്തിലെ ഉദ്യാനം വീണ്ടും പൊതുജനങ്ങള്‍ക്കായി തുറക്കുന്നു.മറ്റന്നാള്‍ മുതല്‍ സെപ്റ്റംബർ 15 വരെയാണ് സന്ദർശകർക്ക് ഉദ്യാനം കാണാൻ അവസരം.ഏകദേശം 15 ഏക്കറില്‍...

സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി.ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം...