സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച്‌ ലക്‌നൗ കോടതിയില്‍ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി

സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച്‌ ലക്‌നൗ കോടതിയില്‍ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി.കോടതി രാഹുലിന് അയച്ച സമൻസ് അടക്കം ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ശീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയായിരുന്നു. രാഹുലിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സ‌ർക്കാ‌ർ അനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി.കേസിനെതിരെ രാഹുല്‍ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. 2022ലെ ഭാരത് ജോഡോ യാത്രയ്‌ക്കിടെ നടത്തിയ പരാമ‌ർശങ്ങളാണ് കേസിനാധാരം. സവർക്കർക്കെതിരെയുള്ള പ്രസംഗത്തിലൂടെ സമൂഹത്തില്‍ വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് ഹർജിയില്‍ ആരോപിച്ചിരുന്നു. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നു, അവരില്‍ നിന്ന് പെൻഷൻ വാങ്ങി എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പരാമർശങ്ങള്‍. ചരിത്രം വളച്ചൊടിക്കാൻ ശ്രമിച്ചെന്നും അഡ്വ. നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച ഹർജിയില്‍ ആരോപിച്ചിരുന്നു. സവർക്കർ സ്വാതന്ത്ര്യ സമരസേനാനിയാണെന്ന് നേരത്തെ ഈവിഷയം പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

spot_img

Related articles

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവൻ ആലപിച്ചു

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവൻ ആലപിച്ചു .എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു.ദേശിയ ഗീതമായ...

എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ്...

സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ 40 ചോദ്യങ്ങള്‍

ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ 40 ചോദ്യങ്ങള്‍.പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗഭേദം, ജനനതീയതി, വയസ്സ്, വൈവാഹികനില, പൗരത്വം, മതം, ജാതി, മാതൃഭാഷ, അറിയാവുന്ന...

രാജ്യം ഇന്ന് 80 -ാം സ്വാതന്ത്ര്യ വാർഷിക നിറവില്‍ ; വിപുലമായ ആഘോഷങ്ങള്‍

എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും വിപുലമായ ആഘോഷങ്ങള്‍.ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.സംസ്ഥാന ജില്ലാ ആസ്ഥാന...