നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി

നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി. യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസൻ്റേഷൻ, എംഎ വാഹിദ്, എടി ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.മുൻ നാട്ടിക എംഎൽഎ ഗീതാഗോപിയാണ് പരാതിക്കാരി. ഇതോടെ നിയമസഭ കയ്യാങ്കളി കേസിൽ ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുക. ഇതോടെ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടി വരും. സ്ത്രീത്വത്തെ അപമാനിച്ച കേസ് റദ്ദാക്കിയതോടെ ഒറ്റ കേസ് ആയി വിചാരണ നടക്കും.

Leave a Reply

spot_img

Related articles

പൊലീസിനെ ആധുനിക വത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ ആഭ്യന്തരമന്ത്രി

സംസ്ഥാന പൊലീസിനെ ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന്‌ പദ്ധതികൾക്ക്‌ തുടക്കമിട്ട്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.റോഡപകടങ്ങൾ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ‘എ ഐ. ട്രാക്ക്’, സ്മാർട്ട് പോലീസിംഗ് ഉറപ്പാക്കുന്നതിനുള്ള...

വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് വിഴിഞ്ഞം തുറമുഖം

വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് പുതിയ ചുവടുവെച്ച്‌ വിഴിഞ്ഞം തുറമുഖം.വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി...

എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരായ ആരോപണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്റെ ആരോപണങ്ങൾ ചാണ്ടി ഉമ്മൻ എം.എൽ.എ തള്ളി.സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ...

കോതമംഗലം എം.എ. കോളേജ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഉന്നയിച്ച അഞ്ച് പ്രധാന ആവശ്യങ്ങൾ കോതമംഗലം എം.എ. കോളേജ് മാനേജ്മെന്റ് അംഗീകരിച്ചു. ഇതുസംബന്ധിച്ച...