കോതമംഗലം എം.എ. കോളേജ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഉന്നയിച്ച അഞ്ച് പ്രധാന ആവശ്യങ്ങൾ കോതമംഗലം എം.എ. കോളേജ് മാനേജ്മെന്റ് അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കോളേജ് പുറത്തിറക്കി.ഇതനുസരിച്ച് സേ പരീക്ഷ ഫീസ് 6000 രൂപയിൽ നിന്നും 1000 രൂപയായി കുറയ്ക്കുകയും, കെടിയു നിർദ്ദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർക്കാനും, കുറഞ്ഞ ക്രെഡിറ്റിന്റെ പുറത്ത് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കാനും തീരുമാനമായി.അരുണാചൽ സ്വദേശിയായ മിർച്ചി മിർപ്പുവിൻ്റെ ആത്മഹത്യയെ തുടർന്ന്, കുറഞ്ഞ ക്രെഡിറ്റ് സ്കോർ മാനദണ്ഡങ്ങൾക്കെതിരെയും മാനേജ്മെന്റ് നടപടികൾക്കെതിരെയും വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

Leave a Reply

spot_img

Related articles

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും; മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞത്ത് എത്തി

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞത്ത് എത്തി.സമ്പൂര്‍ണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്‌സിം മുഖ്യമന്ത്രി വിഡി സതീശന്‍...

കോതമംഗലം എം.എ കോളേജിൽ വിദ്യാർഥിയുടെ ആത്മഹത്യ: മഴയിലും തളരാതെ വിദ്യാർഥികളുടെ പ്രതിഷേധം

കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ക്യാമ്പസിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതികൂല കാലാവസ്ഥ പോലും വകവെയ്ക്കാതെ നൂറുകണക്കിന് വിദ്യാർഥികളാണ്...

മാസപ്പടി കേസിൽ വീണ്ടും ഇഡി റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസിൽ വീണ്ടും ഇഡി റെയ്ഡ്;കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം 4 പേര്‍ പിടിയില്‍

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ മകളുടെ...