ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം സാഗർ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഒരുഡിറ്റക്ടീവ് കോമഡിച്ചിത്രം.ഒരു ഇൻവസ്റ്റിഗേഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവായി എത്തുന്നത് സൈജു ക്കുറുപ്പാണ്.സായ് കുമാർ, അൽത്താഫ് സലിം ,ഹരിശ്രി അശോകൻ സുധീഷ്, ശങ്കർ രാമകൃഷ്ണൻ, സുധീഷ്, മധുപാൽ,ഷാൻ റഹ് മാൻ ,ഷാജു ശ്രീധർ, റിയാ ജിത്തു,, ഉത്തരാ ഉണ്ണി, ആൽഫി പഞിക്കാരൻ, ശ്രീരേഖ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു.അരുൺ ഗോപി എക്‌സൈമെൻ്റ് ,& ജസ്റ്റിൻ & മാത്യു എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ,മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് .സെപ്റ്റംബർ ഏഴിന് കൊച്ചി, ഇടപ്പള്ളി അഞ്ചു മന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമ്മത്തോടെ ചിത്രീകരണം ആരംഭിക്കുന്നു.വാഴൂർ ജോസ് –

Leave a Reply

spot_img

Related articles

റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി

റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി .തമിഴ് നടന്‍ ഭവ്നേഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് പുലര്‍ച്ചെയായിരുന്നു വിവാഹം.കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിവാഹത്തിനെത്തി. അടുത്ത ബന്ധുക്കളും...

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; ‘മെൽ കൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് എത്തി

മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അമർത്തി പ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ് , സനൂപ് തൈക്കൂടം,ശരത്...

മരംകൊത്തി…..ഓട്ടംതുള്ളലിലെ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യം ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ നിൽക്കുന്നത്. .ഇപ്പോഴിതാ...

ടൊവിനോ തോമസ് നായകനായ ‘മുൻപേ’ ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന'മുൻപേ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ ഗ്ലെൻ മോറിൽആരംഭിച്ചു.പ്രശസ്‌ത ചിത്രസംയോജകനായ...