വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും; മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞത്ത് എത്തി

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞത്ത് എത്തി.സമ്പൂര്‍ണ്ണ കയറ്റ് – ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്‌സിം മുഖ്യമന്ത്രി വിഡി സതീശന്‍ ഏതാനും നിമിഷങ്ങൾക്കകം ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അതിഥിയായിരിക്കും. കേരളത്തെ തുറമുഖ നഗരമാക്കിമാറ്റുന്ന മിഷന്‍ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കമാകും.വിഴിഞ്ഞം എക്‌സിം കേരള വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഗേറ്റ് വേ ആയി ഇനി വിഴിഞ്ഞം മാറും. തുറമുഖത്തിനോട് ചേര്‍ന്നുള്ള വലിയ വികസനത്തിനും ഇത് തുടക്കമാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു .കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹത്തെ ബുധനാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...