പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാൻഡ്

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശം ആവർത്തിച്ച് കോൺഗ്രസ്.പാർട്ടി പരിപാടികളിൽ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാൻഡ് കർശ്ശന നിർദ്ദേശം നൽകി.സ്വാതന്ത്ര്യ ദിനത്തിലുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. കോൺഗ്രസിൻ്റെ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായിരുന്നു. മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർ വിലക്കിയിട്ടും വന്ദേമാതര ആലാപനം തുടരുകയായിരുന്നു.സോണിയയും ഖർഗെയും അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കുന്നതും എന്നാൽ ആലാപനം തുടരുന്നതും വീഡിയോയിൽ കാണാം.

Leave a Reply

spot_img

Related articles

വേളാങ്കണ്ണി മാതാവിന്റെ വാർഷിക തിരുനാളിന് 29ന് കൊടിയേറും

വേളാങ്കണ്ണി മാതാവിന്റെ വാർഷിക തിരുനാളിന് 29ന് കൊടിയേറും. സെപ്റ്റംബർ എട്ടുവരെയാണ് 11 ദിവസങ്ങളിലായി തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.29ന് വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ് ഡോ....

സോണിയ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി ഡല്‍ഹി പോലീസ്

കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി ഡല്‍ഹി പോലീസ് .സോണിയ ഗാന്ധി വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ നല്‍കിയ പരാതിയിലാണ്...

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവൻ ആലപിച്ചു

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവൻ ആലപിച്ചു .എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു.ദേശിയ ഗീതമായ...

എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ്...