വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങ്: വന്ദേമാതരം ആലപിക്കാത്തതിൽ വിശദീകരണവുമായി സുരേഷ് ഗോപി

എറണാകുളം – ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധം കേന്ദ്രമന്ത്രി സുരേഷ് ഗോപി തള്ളി.ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും ആ പ്രോട്ടോക്കോൾ പാലിക്കാൻ ഉദ്ഘാടന പരിപാടിയിൽ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതിനാലാണ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് എന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. അക്കാര്യം പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്ക് മനസ്സിലായെന്നും മന്ത്രി പറയുന്നു.16 കോച്ചുകളായി ഉയർത്തിയ ട്രെയിനിന്റെ സർവീസ് ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയുമായിരുന്നു പ്രതിഷേധം. എറണാകുളം സൗത്ത് സ്റ്റേഷനിലെ വേദിയിലാണ് ബിജെപി നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെടട്ടെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും അറിയിച്ച് ബിജെപി നേതൃത്വം തന്നെ പിന്നീട് പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.

Leave a Reply

spot_img

Related articles

ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചിട്ടില്ലെന്നും മുൻ റെയ്ഡുകളിലും ഒന്നും കിട്ടിയിട്ടില്ലെന്നും എന്തിനും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി....

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നു

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരിക്കുമെന്നാണ്...

തലസ്ഥാന നഗരം ഓണത്തിന് ഒരുങ്ങുന്നു: ഓണം ടൂറിസം വാരാഘോഷത്തിന് 24ന് തുടക്കം

കേരളത്തിന്റെ സാംസ്‌കാരിക തനിമയും ആഘോഷപ്പെരുമയും വിളിച്ചോതുന്ന ‘ഓണം ടൂറിസം വാരാഘോഷം ഈ മാസം 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ വിപുലമായ രീതിയിൽ...

പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്

രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്.കോൺഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിയുമാണ് മത്സര രംഗത്തുള്ളത്.ചെയർപേഴ്സൺ സ്ഥാനത്തേക്ക്...