പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്

രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്.കോൺഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിയുമാണ് മത്സര രംഗത്തുള്ളത്.ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിമതർ കൊണ്ടുവന്ന സ്വതന്ത്ര അംഗം മായാ രാഹുലിനെ അയോഗ്യയാക്കാൻ നിയമനടപടി സ്വീകരിച്ചതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.യുഡിഎഫിന്റെ പിന്തുണ നേടിയാണ് മായാ രാഹുൽ വൈസ് ചെയർപേഴ്സൺ ആയതെന്ന് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു.യുഡിഎഫ് തീരുമാനത്തിന് എതിരായിട്ടാണ് ഇവർ നിലപാട് സ്വീകരിച്ചത്. അതുകൊണ്ട് നിയമത്തിനു മുന്നിൽ ഇവർ അയോഗ്യയാക്കപ്പെടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.പാർട്ടി ലംഘിച്ചവർക്ക് എതിരെയെല്ലാം നടപടി സ്വീകരിച്ചു. ജനങ്ങളെ ചതിച്ചാണ് വിമതർ പാർട്ടിയിൽ ഇനി ഉണ്ടാകില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.വിമതർ മുന്നണി മര്യാദ പാലിക്കാൻ തയ്യാറായില്ലെന്ന് ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി.‌‌ ജനവികാരം ഉൾക്കൊണ്ടാണ് പാലായിൽ അധികാരത്തിലെത്താൻ യുഡിഎഫ് തീരുമാനിച്ചത്. പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണ കൊണ്ടാണ് ഇവരൊക്കെ ജയിച്ചത്.സംസാരിച്ച് തീർക്കാവുന്ന പ്രശ്നം ആയിരുന്നു എല്ലാം. അവശേഷിക്കുന്ന 9 പേരും ഒന്നിച്ചു നിന്നു മുന്നോട്ടു പോകുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചിട്ടില്ലെന്നും മുൻ റെയ്ഡുകളിലും ഒന്നും കിട്ടിയിട്ടില്ലെന്നും എന്തിനും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി....

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നു

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരിക്കുമെന്നാണ്...

തലസ്ഥാന നഗരം ഓണത്തിന് ഒരുങ്ങുന്നു: ഓണം ടൂറിസം വാരാഘോഷത്തിന് 24ന് തുടക്കം

കേരളത്തിന്റെ സാംസ്‌കാരിക തനിമയും ആഘോഷപ്പെരുമയും വിളിച്ചോതുന്ന ‘ഓണം ടൂറിസം വാരാഘോഷം ഈ മാസം 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ വിപുലമായ രീതിയിൽ...

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങ്: വന്ദേമാതരം ആലപിക്കാത്തതിൽ വിശദീകരണവുമായി സുരേഷ് ഗോപി

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധം കേന്ദ്രമന്ത്രി സുരേഷ് ഗോപി തള്ളി.ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ...