തലസ്ഥാന നഗരം ഓണത്തിന് ഒരുങ്ങുന്നു: ഓണം ടൂറിസം വാരാഘോഷത്തിന് 24ന് തുടക്കം

കേരളത്തിന്റെ സാംസ്‌കാരിക തനിമയും ആഘോഷപ്പെരുമയും വിളിച്ചോതുന്ന ‘ഓണം ടൂറിസം വാരാഘോഷം ഈ മാസം 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ വിപുലമായ രീതിയിൽ നടക്കും. ഓഗസ്റ്റ് 24-ന് വൈകിട്ട് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പത്മഭൂഷൺ ശോഭനയുടെ പ്രശസ്തമായ നൃത്താവിഷ്‌കാരവും അരങ്ങേറും. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആഘോഷങ്ങൾ ‘ഇനിയെന്നും പൂക്കാലം’ എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികൾക്ക് പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 35-ഓളം പ്രധാന വേദികളിൽ നാടൻ കലകൾ, സംഗീത നിശകൾ, കഥാപ്രസംഗം, നാടകങ്ങൾ, നൃത്തനൃത്യങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഒരു ആഴ്ച നീണ്ടുനിൽക്കുന്ന ഈ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

ഓഗസ്റ്റ് 24 (ഉദ്ഘാടന ദിവസം)

  • നിശാഗന്ധി: വൈകിട്ട് 5.30-ന് സംസ്ഥാനതല ഉദ്ഘാടനം. തുടർന്ന് പത്മഭൂഷൺ ശോഭനയുടെ നൃത്താവിഷ്‌കാരം, മാതൃഭൂമി ‘ഓണം വൈബ് ON’, കെ.എസ്. ഹരിശങ്കർ ലൈവ് എന്നിവ നടക്കും.
  • കനകക്കുന്ന് ഗേറ്റ്: വൈകിട്ട് 5.00 മുതൽ അനന്ദകൃഷ്ണൻ എസ്.ബി.-യുടെ തായംബക, പഞ്ചാരിമേളം, സത്യൻ ആശാൻ കലാസമിതിയുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരിക്കും.

ഓഗസ്റ്റ് 25

  • നിശാഗന്ധി: തോൽപ്പാവക്കൂത്ത് (മഹാബലിചരിതം – രാമചന്ദ്രപുലവർ), ടൈംസ് ഓഫ് ഇന്ത്യയുടെ മെലഡി മെഡോസ് 2026 (കെ.കെ. നിഷാദ്, ശ്രേയ ജയദീപ്, രാജേഷ് ചേർത്തല).
  • തിരുവരങ്ങ്: നെല്ലിക്കാതുരുത്തി കഴകത്തിന്റെ പൂരക്കളി, നാടൻ കലാക്ഷേത്രം ഓതറയുടെ പടയണി എന്നിവ അരങ്ങേറും.
  • സെൻട്രൽ സ്റ്റേഡിയം: ജനം ടിവിയുടെ ‘മ്യൂസിക് ഇന്ത്യ – അനൂപ് ശങ്കർ EXPERIENCE’
  • കനകക്കുന്ന് അകത്തളം: ഉച്ചകഴിഞ്ഞ് 4.00 മുതൽ അക്ഷരശ്ലോക സദസ്സും, തുടർന്ന് കലാമണ്ഡലം സദനം കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന ‘നളചരിതം രണ്ടാം ദിവസം’ കഥകളിയും നടക്കും.

ഓഗസ്റ്റ് 26

  • നിശാഗന്ധി: അർജ്ജുന നൃത്തം (കുറിച്ചി നടേശൻ), മീഡിയ വൺ അവതരിപ്പിക്കുന്ന സൂരജ് സന്തോഷ് ലൈവ് & നിത്യ മാമൻ നയിക്കുന്ന ‘പാട്ടോണം’.
  • സെൻട്രൽ സ്റ്റേഡിയം: ജീവൻ ടിവിയുടെ ‘ഓണം വൈബ്‌സ് 2026’ (ഇഷാൻദേവ്, മുഹമ്മദ് ഷാൻ, ഷാൻ മുഹമ്മദ്, അഖില ആനന്ദ്, സെറീന അക്കാഡമിയുടെ ഡാൻസ്).
  • കനകക്കുന്ന് അകത്തളം: കഥകളി അരങ്ങേറ്റത്തിന്റെ ഭാഗമായി കോട്ടയത്തു തമ്പുരാന്റെ ‘കല്യാണസൗഗന്ധികം’ അവതരിപ്പിക്കും

ഓഗസ്റ്റ് 27

  • നിശാഗന്ധി: മുടിയേറ്റ് (ദാരികവധം – കീഴില്ലം ഉണ്ണികൃഷ്ണൻ), എ.സി.വി ചാനലിൻ്റെ ‘ഓണസ്മൃതി 2026’ (മധു ബാലകൃഷ്ണൻ, ശ്രീരാഗ്, ബൽറാം, കൃഷ്ണപ്രഭ, നന്ദ).
  • സെൻട്രൽ സ്റ്റേഡിയം: മംഗളത്തിന്റെ ‘ശ്രാവണസന്ധ്യ – വിനീത് ശ്രീനിവാസൻ മെഗാ മ്യൂസിക് ലൈവ്’.
  • കനകക്കുന്ന് അകത്തളം: നങ്ങ്യാർകൂത്ത്, കഥകളി നിഴൽക്കൂത്ത് (രചന: പന്നിശ്ശരി നാണുപ്പിള്ള) എന്നിവ അരങ്ങേറും.

ഓഗസ്റ്റ് 28

  • നിശാഗന്ധി: പടയണി (കടമ്മനിട്ട ഗോത്രകലാകളരി), ന്യൂസ് മലയാളം 24^*7-ന്റെ ഓണം മലയാളം (സച്ചിൻ വാര്യർ, തേക്കിൻകാട് ബാന്റ്, ആട്ടം കലാസമിതി)
  • സെൻട്രൽ സ്റ്റേഡിയം: കൈരളി ടിവിയുടെ ‘ചിങ്ങനിലാവ് മെഗാ ഇവന്റ്’ (മഞ്ജരി, മിഥുൻ ജയരാജ്, അവന്തിക പ്രമോദ്, മോക്ഷ, അവന്തിക മോഹൻ; കോമഡി – കിഷോർ & ടീം).
  • കനകക്കുന്ന് അകത്തളം: കൂടിയാട്ടം (മാർഗ്ഗി അവതരിപ്പിക്കുന്ന ‘സുഭദ്ര ധനഞ്ജയം’), ഉണ്ണായിവാര്യരുടെ ‘നളചരിതം 3-ാം ദിവസം’ കഥകളി എന്നിവ നടക്കും.

ഓഗസ്റ്റ് 29

  • നിശാഗന്ധി: സംസ്കാര സാഹിതിയുടെ ‘ഹാർമണി ഓഫ് കേരള’ ഫോക് ഫ്യൂഷൻ, മലയാള മനോരമയുടെ മ്യൂസിക്കൽ മെഗാഷോ.
  • സെൻട്രൽ സ്റ്റേഡിയം: മാധ്യമത്തിന്റെ ‘ഓണം ആർപ്പോ – എ മ്യൂസിക്കൽ ഈവനിംഗ്’ (ലിബിൻ സക്കറിയ, ശ്വേതാ അശോക്, മിയകുട്ടി, ഡോ. അഖില എ.എസ്.).
  • കനകക്കുന്ന് അകത്തളം: ചാക്യാർ കൂത്ത്, പാലക്കാട് അമൃത ശാസ്ത്രികളുടെ രചനയായ ‘ലവണാസുര വധം’ കഥകളി എന്നിവ ഉണ്ടായിരിക്കും.

ഓഗസ്റ്റ് 30 (സമാപന ദിവസം)

  • നിശാഗന്ധി: പൂതനും തിറയും (ഉണ്ണികൃഷ്ണൻ), വീക്ഷണത്തിന്റെ ‘ഓണമാമാങ്കം’ – അഗം ബാന്റും ഹരീഷ് ശിവരാമകൃഷ്ണനും നയിക്കുന്ന സംഗീത നിശയോടെ വാരാഘോഷം സമാപിക്കും.
  • സെൻട്രൽ സ്റ്റേഡിയം: കേരള കൗമുദിയുടെ ‘ഓണം EXTREME മ്യൂസിക് ഷോ’ (ഗായത്രി അശോകൻ, ബൽറാം & സംഗീത്).
  • പോത്തൻകോട് ഗവ. യു.പി.എസ്: സമാപന ദിവസം ഉണ്ണായിവാര്യരുടെ ‘നളചരിതം 1-ാം ദിവസം’ കഥകളി അരങ്ങേറും.

Leave a Reply

spot_img

Related articles

ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചിട്ടില്ലെന്നും മുൻ റെയ്ഡുകളിലും ഒന്നും കിട്ടിയിട്ടില്ലെന്നും എന്തിനും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി....

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നു

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരിക്കുമെന്നാണ്...

പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്

രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്.കോൺഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിയുമാണ് മത്സര രംഗത്തുള്ളത്.ചെയർപേഴ്സൺ സ്ഥാനത്തേക്ക്...

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങ്: വന്ദേമാതരം ആലപിക്കാത്തതിൽ വിശദീകരണവുമായി സുരേഷ് ഗോപി

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധം കേന്ദ്രമന്ത്രി സുരേഷ് ഗോപി തള്ളി.ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ...