വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ല: വി. മുരളീധരൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി. മുരളീധരൻ എം.എൽ.എ. അറിയിച്ചു. അസൗകര്യമുള്ളത് കൊണ്ടാണ് താൻ പങ്കെടുക്കാതിരുന്നതെന്നും വന്ദേമാതരം വിവാദവുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ നാലരക്കോടി രൂപ തനിക്ക് കിട്ടിയിട്ടില്ലെന്നും അങ്ങനെ ഒരു വിവാദം ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.ഇന്നലെ നടന്ന വിഴിഞ്ഞത്തെ പരിപാടി ബിജെപിയും ഇടത് നേതാക്കളും ചടങ്ക് ബഹിഷ്കരിച്ചിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും തിരുവനന്തപുരം മേയറും ഉദ്ഘാടനം ചടങ്ങിൽ പങ്കെടുത്തില്ല. കൂടാതെ പ്രതിപക്ഷ നേതാവും മറ്റു ഇടത് നേതാക്കളും ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു.

Leave a Reply

spot_img

Related articles

ഇലന്തൂർ ഇരട്ട നരബലി കേസ്: മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്നും ഹെറോയിൻ പിടികൂടി

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണയ്ക്കിടെ,...

വീട്ടിലെ ടി.വി തകരാറായതിൽ മനംനൊന്ത വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഢയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന്...

ബ്ലീച്ചിംഗ് പൗഡർ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ...

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു...