വീട്ടിലെ ടി.വി തകരാറായതിൽ മനംനൊന്ത വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഢയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം. ദിവസവും എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി. എന്നാൽ രണ്ട് ദിവസമായി ടി.വി തകരാറിലായിരുന്നു. ഇതിന്റെ വിഷമം ഇവർക്ക് ഉണ്ടായിരുന്നതായാണ് പറയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം .മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിനിയായ കോങ്ങാട് സ്വദേശി ഗൗരി...

വി​ക്ട​ർ ജോ​ർ​ജ് പു​ര​സ്കാ​രം സിബു ഭുവനേന്ദ്രന്

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് വി​ക്ട​ർ ജോ​ർ​ജി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മികച്ച വാർത്ത ചിത്രത്തിനുള്ള പു​ര​സ്കാ​ര​ത്തിന് മലയാള മനോരമ പാലക്കാട്‌ യൂണിറ്റിലെ...

ഇലന്തൂർ ഇരട്ട നരബലി കേസ്: മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്നും ഹെറോയിൻ പിടികൂടി

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണയ്ക്കിടെ,...

ബ്ലീച്ചിംഗ് പൗഡർ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ...