ഡിവൈഎഫ്‌ഐ നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക .നാടകത്തിന്‍റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് ചിന്നൂസ് ചിലങ്ക പ്രതികരിച്ചു.മിസ എന്ന നാടകം ജനങ്ങളോട് പറയുന്നത് രാജ്യത്തെ ഭരണകൂട ഭീകരതയെ കുറിച്ചാണ്. ആർക്കും അറിയാത്ത ചരിത്രങ്ങളെ കണ്ടുപിടിച്ച്‌ പഠിച്ച്‌ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫ്ലോട്ടിംഗ് തിയറ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്‍റെ ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കുമെന്നും ചിന്നൂസ് ചിലങ്ക പറഞ്ഞു.ഞങ്ങളുടെ നാടകത്തിന്‍റെ ഒരു ഭാഗം മാത്രമാണ് മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നത്. 1975ലെ അടിയന്തരാവസ്ഥയില്‍ നിന്ന് തുടങ്ങി ഇന്നത്തെ ബിജെപി സർക്കാരിൻറെ ഭരണകൂട ഭീകരത വരെയുള്ള കാര്യങ്ങള്‍ ആണ് മിസ സംസാരിക്കുന്നത്. 1975 തുറങ്കിലടക്കപ്പെട്ട നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹ ലത റെഡ്ഡിയുടെ ജീവിതത്തെ കുറിച്ചാണ് നാടകം സംസാരിക്കുന്നത്. മിസ എന്ന നാടകം ആരെയാണോ ബാധിക്കുക അവർക്ക് നന്നായി മുറിവേറ്റിയിട്ടുണ്ട് പ്രചരിപ്പിക്കുന്ന അപവാദങ്ങളില്‍ നിന്നും താൻ മനസ്സിലാക്കുന്നത് അതാണെന്നും ചിന്നൂസ് പറയുന്നു.ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത്.

Leave a Reply

spot_img

Related articles

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...