ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക .നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് ചിന്നൂസ് ചിലങ്ക പ്രതികരിച്ചു.മിസ എന്ന നാടകം ജനങ്ങളോട് പറയുന്നത് രാജ്യത്തെ ഭരണകൂട ഭീകരതയെ കുറിച്ചാണ്. ആർക്കും അറിയാത്ത ചരിത്രങ്ങളെ കണ്ടുപിടിച്ച് പഠിച്ച് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫ്ലോട്ടിംഗ് തിയറ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കുമെന്നും ചിന്നൂസ് ചിലങ്ക പറഞ്ഞു.ഞങ്ങളുടെ നാടകത്തിന്റെ ഒരു ഭാഗം മാത്രമാണ് മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നത്. 1975ലെ അടിയന്തരാവസ്ഥയില്‍ നിന്ന് തുടങ്ങി ഇന്നത്തെ ബിജെപി സർക്കാരിൻറെ ഭരണകൂട ഭീകരത വരെയുള്ള കാര്യങ്ങള്‍ ആണ് മിസ സംസാരിക്കുന്നത്. 1975 തുറങ്കിലടക്കപ്പെട്ട നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹ ലത റെഡ്ഡിയുടെ ജീവിതത്തെ കുറിച്ചാണ് നാടകം സംസാരിക്കുന്നത്. മിസ എന്ന നാടകം ആരെയാണോ ബാധിക്കുക അവർക്ക് നന്നായി മുറിവേറ്റിയിട്ടുണ്ട് പ്രചരിപ്പിക്കുന്ന അപവാദങ്ങളില്‍ നിന്നും താൻ മനസ്സിലാക്കുന്നത് അതാണെന്നും ചിന്നൂസ് പറയുന്നു.ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത്.

