ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളില്‍ അധ്യാപിക കുട്ടിയെ വഴക്കുപറയുന്നതും കുട്ടി കരഞ്ഞുകൊണ്ട് കൈകള്‍ ചലിപ്പിക്കുന്നതും കാണാം.തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടും പാന്റും ശരിയാക്കുന്നതും പിന്നീട് കുട്ടിയെ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടി ഭയന്ന് കരയുകയും ചുമക്കുകയും ചെയ്തു. തുടർന്ന് ഏതാനും സെക്കൻഡുകള്‍ക്കുള്ളില്‍ കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. അധ്യാപിക കുട്ടിയെ ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി പ്രതികരിച്ചിരുന്നില്ല.ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായാണ് റിപ്പോർട്ട്. എന്നാല്‍ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികതർ തന്നെ നേരിട്ട് വിവരം അറിയിച്ചില്ലെന്ന് പിതാവ് പരാതിയില്‍ പറയുന്നു. സംഭവ ദിവസം കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 194 വകുപ്പ് പ്രകാരമാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

Leave a Reply

spot_img

Related articles

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ .ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ പ്രതിരോധമന്ത്രി ഷിന്‍ജിറോ...

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു.2025 ജനുവരിയില്‍ ഐഎസ്‌ആര്‍ഒയില്‍ നിന്ന് വിരമിച്ച സോമനാഥിനെ,...

എൽ.പി.ജി. ഇ-കെവൈസി 23 വരെ

എൽ.പി.ജി. ഉപഭോക്താക്കൾക്കായി നിർബന്ധമാക്കിയിട്ടുള്ള ഇ-കെവൈസി (E-KYC) നടപടികൾ പൂർത്തിയാക്കാനുള്ള തീയതി ഈ മാസം 23 വരെ നീട്ടി നൽകി. ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ...