കരുവാറ്റ കൊലപാതക കേസ്; പതിമൂന്നുകാരി ഉള്‍പ്പടെ നാല് പ്രതികളുടെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഉറ്റബന്ധുവായ പതിമൂന്നുകാരി ഉള്‍പ്പടെ പ്രായപൂര്‍ത്തിയാകാത്ത നാല് പ്രതികളുടെയും കസ്റ്റഡി അപേക്ഷ നാളെ ഹരിപ്പാട് പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണിക്കും.പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പ്രശ്നങ്ങള്‍ നിറഞ്ഞ കുടുംബാന്തരീക്ഷവും ചില്‍ഡ്രന്‍സ് ഹോമിലും ബന്ധുവീടുകളിലും മാറിമാറിയുള്ള താമസവും പെണ്‍കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു.

പോലീസിനെ തുടക്കം മുതല്‍ വഴിതെറ്റിക്കാന്‍ പ്രതികള്‍ മുന്‍കൂട്ടി ഒരേ തിരക്കഥ തയാറാക്കിയിരുന്നു. പിടിയിലായാല്‍ ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നും എന്ത് മൊഴി നല്‍കണമെന്നും ഇവര്‍ നേരത്തേ തന്നെ പ്ലാന്‍ ചെയ്തിരുന്നു. കൊല്ലത്തെ മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് മൂന്ന് ആണ്‍കുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേസമയം പിടികൂടിയത്. പരസ്പരം ബന്ധപ്പെടാന്‍ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പോലീസിന് മുന്നില്‍ ഒരേ കള്ളക്കഥ തന്നെ ആവര്‍ത്തിച്ചു.

പെണ്‍കുട്ടിക്ക് വയറ്റില്‍ മുഴയുണ്ടെന്നും ഇതിന്റെ സര്‍ജറിക്കായി പണം നല്‍കാനാണ് തങ്ങള്‍ ഹരിപ്പാട്ട് എത്തിയതെന്നുമായിരുന്നു ഇവരുടെ മൊഴി. തങ്ങള്‍ പണം നല്‍കി തിരികെ പോയതല്ലാതെ കൊലപാതകത്തെക്കുറിച്ച്‌ ഒന്നും അറിയില്ലെന്ന രീതിയിലാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്. സംഭവത്തിന് ശേഷം കൊലപാതക സംശയം സ്വന്തം അച്ഛനിലേക്ക് തിരിച്ചുവിട്ട് പോലീസിനെ തെറ്റിധരിപ്പിക്കാന്‍ 13 വയസുകാരിയും ശ്രമിച്ചിരുന്നു. ഫോണ്‍ ടവര്‍ ലൊക്കേഷനുകളും കൃത്യമായ സമയക്രമവും നിരത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് ഒടുവില്‍ കുറ്റം സമ്മതിക്കേണ്ടി വന്നു.

Leave a Reply

spot_img

Related articles

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...