നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാവുംആവേശത്തുഴയെറിയാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്.രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. ചുണ്ടൻ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങള്‍.വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പാസുള്ളവർക്കു മാത്രമാണ് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സഹകരണ മന്ത്രി എം. ലിജു, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോള്‍ ഉസ്മാൻ, എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഒരു ഗ്രാം മാരക ലഹരിമരുന്നായ മെഥാംഫെറ്റാമിൻ...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല; ചതയത്തിനും അവധി

തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റ് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല.പൊതു അവധി ആയതിനാൽ ബെവ്കോ ജീവനക്കാർക്കും അവധിയായിരിക്കും.ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും...

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...