സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം; നിജസ്ഥിതി അന്വേഷിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഇതൊരു ലോങ്ങ് പെൻഡിങ്ങ് കേസാണ്. പോലീസ് ഇന്റർ പോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി ഉൾപ്പെടെ കണ്ടെത്താൻ ശ്രമിക്കുന്നു.ഇപ്പോൾ നമുക്ക് മുന്നിലുള്ളത് അഭ്യൂഹങ്ങൾ മാത്രമാണ്, കഴിഞ്ഞ കുറെ ദിവസങ്ങളായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.നിജസ്ഥിതി അറിയണം. എ ഡി ജി പി വിവരങ്ങൾ ശേഖരിച്ച് ലഭിക്കുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കും.വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ സംഭവമാണ്. 40 വർഷത്തോളമായി അതിൽ എന്ത് പൂഴ്ത്താൻ ആണുള്ളത്. ശരിയാണോ തെറ്റാണോ എന്നുള്ളത് അന്വേഷണത്തിലൂടെ പുറത്തു വരട്ടെ.സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തുടങ്ങിയിട്ടുണ്ട്.സണ്ണി എം കപിക്കാടിന്റെ വിവാദ പരാമർശം; പോലീസ് നടപടി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പരാതികളിൽ കേസെടുത്തുവെന്നും ചെന്നിത്തല.ഓണം ശാന്തമായിരുന്നു, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായില്ല.തൂഫാൻ രണ്ടാം ഘട്ടം ഓണം കഴിഞ്ഞാൽ വീണ്ടും ആഞ്ഞടിക്കുമെന്നും ആഭ്യന്തര മന്ത്രി.

