നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് ചൂട്ടു വയ്പ്പോടെ തുടക്കം

പ്രശസ്തമായ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് ചൂട്ടു വയ്പ്പോടെ ഔദ്യോഗികമായി തുടക്കമായി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ഗോകുലം ഇല്ലം കൊല്ലപ്പള്ളി മഠം പർകന്ന കനൽ ഉപയോഗിച്ച് ചൂട്ടുകൂട്ടി ജ്വലിപ്പിച്ചതോടെയാണ് നീലംപേരൂർ ഗ്രാമം പടയണിക്കോലങ്ങളിലേക്ക് മിഴിതുറന്നത്.ദേവീനടയിൽ നിന്നും ചേരമാൻ പെരുമാൾ സ്മാരകത്തിൽ നിന്നും ക്ഷേത്ര ദേവസ്വം പ്രസിഡന്റ് കാർത്തികേയൻ താഴ്പ്പള്ളിൽ അനുജ്ഞ വാങ്ങിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ചേരമാൻ പെരുമാൾ നീലംപേരൂരിൽ താമസിച്ചിരുന്നുവെന്ന സങ്കൽപവുമായി ഈ ചടങ്ങുകൾക്ക് വലിയ ബന്ധമുണ്ട്.പതിനാറു ദിവസം നീണ്ടുനിൽക്കുന്ന പൂരം പടയണിയിൽ മകം പടയണിയും പൂരം പടയണിയുമാണ് പ്രധാന ആഘോഷങ്ങൾ. സെപ്റ്റംബർ 10-ന് മകം പടയണിയും, 11-ന് പൂരം പടയണി ദിനത്തിൽ രാത്രി വലിയന്നത്തിന്റെ എഴുന്നള്ളപ്പും നടക്കും.
പ്രധാന ചടങ്ങുകളുടെ തീയതികൾ:

  • സെപ്റ്റംബർ 30 വരെ രാത്രി 10-ന് ചൂട്ടുപടയണി.
  • ഓഗസ്റ്റ് 31-ന് പൂമരം, സെപ്റ്റംബർ 1-ന് തട്ടുകുട, 2-ന് പാടാവളയം, 3-ന് കുടനിർത്ത്, കുടപൂജകളി, തോത്താകളി.
  • സെപ്റ്റംബർ 4-ന് പ്ലാവിലക്കോലങ്ങളുടെ തുടക്കം, തപസ്ക്കോലം.
  • സെപ്റ്റംബർ 5-ന് ആന, 6-ന് ഹനുമാൻ, 7-ന് പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത്, ഭീമസേനൻ.
  • സെപ്റ്റംബർ 8-ന് പിണ്ടിയും കുരുത്തോലയും ആരംഭം, കൊടിക്കൂറ എഴുന്നള്ളീപ്പ്.
  • സെപ്റ്റംബർ 9-ന് കാവൽപിശാച്.
  • സെപ്റ്റംബർ 10-ന് രാവിലെ 9-ന് ചിന്നളീപ്പ്, രാത്രി 11-ന് അമ്പലക്കോടട്ടയും പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്തും.
  • സെപ്റ്റംബർ 11-ന് രാവിലെ 6-ന് പടയണിക്കളത്തിൽ നിറപണി ആരംഭിക്കും. രാത്രി 11-ന് പുത്തൻ അന്നങ്ങളുടെ സമർപ്പണം.
  • സെപ്റ്റംബർ 12-ന് വലിയന്നത്തിന്റെയും കോലങ്ങളുടെയും എഴുന്നള്ളീപ്പോടെ സമാപനം.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...