സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം; നിജസ്ഥിതി അന്വേഷിക്കുന്നതായി രമേശ് ചെന്നിത്തല

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്നത് അഭ്യൂഹം; നിജസ്ഥിതി അന്വേഷിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഇതൊരു ലോങ്ങ്‌ പെൻഡിങ്ങ് കേസാണ്. പോലീസ് ഇന്റർ പോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി ഉൾപ്പെടെ കണ്ടെത്താൻ ശ്രമിക്കുന്നു.ഇപ്പോൾ നമുക്ക് മുന്നിലുള്ളത് അഭ്യൂഹങ്ങൾ മാത്രമാണ്, കഴിഞ്ഞ കുറെ ദിവസങ്ങളായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.നിജസ്ഥിതി അറിയണം. എ ഡി ജി പി വിവരങ്ങൾ ശേഖരിച്ച് ലഭിക്കുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കും.വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ സംഭവമാണ്. 40 വർഷത്തോളമായി അതിൽ എന്ത് പൂഴ്ത്താൻ ആണുള്ളത്. ശരിയാണോ തെറ്റാണോ എന്നുള്ളത് അന്വേഷണത്തിലൂടെ പുറത്തു വരട്ടെ.സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തുടങ്ങിയിട്ടുണ്ട്.സണ്ണി എം കപിക്കാടിന്റെ വിവാദ പരാമർശം; പോലീസ് നടപടി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.പരാതികളിൽ കേസെടുത്തുവെന്നും ചെന്നിത്തല.ഓണം ശാന്തമായിരുന്നു, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായില്ല.തൂഫാൻ രണ്ടാം ഘട്ടം ഓണം കഴിഞ്ഞാൽ വീണ്ടും ആഞ്ഞടിക്കുമെന്നും ആഭ്യന്തര മന്ത്രി.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...