തിരുവനന്തപുര വെള്ളനാട് ചാങ്ങയിലെ അങ്കണവാടിയില്‍ നിന്ന് ഒരു വയസുള്ള കുഞ്ഞിനായി വാങ്ങിയ അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തി. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവി എന്ന യുവതിയാണ് ആഗസ്റ്റ് 19-ന് അങ്കണവാടിയില്‍ നിന്ന് ഈ പൊടി വാങ്ങിയത്. പാക്കറ്റ് തുറന്ന് പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ഇതിനുള്ളില്‍ ചത്ത പല്ലിയെ കണ്ടത്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മ്മിച്ച ഈ ഉല്‍പ്പന്നത്തിനെതിരെ യുവതി ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികാരികൾക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും മറ്റൊരു കുഞ്ഞിനും ഈ ദുരനുഭവമുണ്ടാകരുത് എന്നുമാണ് വൈഷ്ണവിയുടെ പ്രതികരണം. പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

