നേപ്പാളിലുണ്ടായ വലിയ പ്രളയദുരന്തത്തിൽ മരണസംഖ്യ 650 കടന്നു. ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2482 പേരെയാണ് ഇതുവരെ കാണാതായിട്ടുള്ളത്. ഇവരിൽ 8 മലയാളികളും ഉൾപ്പെടുന്നുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയും റോഡ് ഗതാടനം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.

