പെണ്ണെല്ലാം ഓക്കെയാണ്, പൊരുത്തങ്ങളും ഓക്കെ, ഒരു പൊരുത്തം ഒഴിച്ച്, അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ‘ഓട്ടം തുള്ളൽ’ ടീസർ എത്തി

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ. ഒരു പൊരുത്തം ഒഴിച്ച്അതേതു പൊരുത്തം ?ചിരിയും ചിന്തയും
നൽകി ഓട്ടം തുള്ളൽ ടീസർ എത്തി.

“ഹായ് ഫ്രണ്ട്‌സ് നമസ്കാരം …ഞാൻ നിങ്ങളുടെ സ്വപ്നേഷ് … പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി
പഞ്ഞിക്കൽ പാപ്പി പുതുതായി ആരംഭിക്കുന്ന മാലാഖ ശവപ്പെട്ടിക്ക് എൻ്റെ എല്ലാ വിധ ആശംസകളും ഞാൻ നേരുകയാണ്…നിങ്ങൾക്ക് ഒരുപാടുപേർക്ക് ഉടനേ ….(പൊട്ടിച്ചിരി)ഇവിടെ എല്ലാം സെറ്റാണ്… പിന്നെ പെണ്ണൊക്കെ ഓക്കെയാണ്…
പൊരുത്തങ്ങൾ എല്ലാ ഓക്കെയാണ് ഒരു പൊരുത്തം ഒഴിച്ച്…ഏതു പൊരുത്തം..? ഇതിൻ്റെ മറുപടി ഏറെ പൊട്ടിച്ചിരിപ്പിക്കാൻ പോന്നതാണ്.അതു ടീസറിലൂടെ കേൾക്കാം. പിന്നെ ചിത്രത്തിലുമുണ്ടല്ലേ?ശവപ്പെട്ടികടക്കു ആശംസകൾ നേരുന്ന സ്വപ്നേഷും , പെണ്ണിൻ്റെ പൊരുത്ത ക്കേടിലെ വൈരുദ്ധ്യം കണ്ടുപിടിക്കുന്ന വനേയുമൊക്കെ ഈ ടീസറിൽ കാണാം.ആധുനിക ശാസ്‌ത്ര വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഐ.എസ്.ആർ.ഓപോലും പുതിയ റോക്കറ്റു വഷേപിക്കുന്നത് ഗണപതി ഹോമം
കഴിഞ്ഞാണന്ന കളിയാക്കലും , ഒരു ഓർമ്മപ്പെടുത്തൽ പോലെ കേൾക്കാം.ജി.മാർത്താണ്ഡൻ സംവിധാനം ഓട്ടം തുള്ളൽ എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണിത്.പ്രശസ്‌ത നടൻ ടൊവിനോതോമ സ്സിൻ്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ഈ ടീസർ ഇതിനകം നവമാധ്യമങ്ങളിൽ ഏറെ വൈറലാകുന്നു..ചിരിയും ചിന്തയും സാമൂഹ്യ വിമർശനവുമൊക്കെ ചേർത്തു കൊണ്ടുള്ള ഒരു ക്‌ളീൻ എൻ്റെർടൈനറാ യിരിക്കും ഇദ ചിത്രമെന്ന് ടീസർ ബോധ്യപ്പെടുത്തുന്നു.
തനി ഗ്രാമീണ ജീവിതത്തിൻ്റെ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ കോർത്തിണക്കിയ നാടൻഫാമിലി ഹ്യൂമർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.സെപ്റ്റംബർ പതിനെട്ടിന് ഇദ ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി .എക്സികുട്ടീവ് പ്രൊഡ്യൂസേർസ് – ഹി രൺ മഹാജൻ, ജിമാർത്താണ്ടൻ,. എന്നിവരാണ് കോ പ്രൊഡ്യൂസേർസ് .വിജയരാഘവൻ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ …..
അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ .
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ
സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മാനേജേഴ്സ് – റഫീഖ് ഖാൻ, rമെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.
ഗുഡ് വിൽ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ‘ടൈറ്റാൻസ്’ അണിയറ പ്രവർത്തകർ

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട്ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ടൈറ്റാൻസ് അണിയറ പ്രവർത്തകർ..നീട്ടി വളർത്തിയ മുടിയും താടിയും . പിന്നെ കൈയ്യിൽ ഒരു പിസ്റ്റളും .എന്തെല്ലാം ദുരൂഹതകളും...

‘ലോ ആൻ് ഓർഡർ’ സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law & order )...

‘ചടങ്ങ്’ ചിത്രീകരണം ആരംഭിച്ചു; വിനീത് ശ്രീനിവാസൻ നായകൻ

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്ര മാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച തുടക്കമിട്ടു.കൊച്ചി വൈറ്റില...

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? ‘നീക്കം’ സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു.ഒരു ബസ്സിരുപ്പു കേന്ദ്രമത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ്.സമീപത്ത് ഒരു ചെറിയ ബാഗ് -അൽപ്പം...