‘ചടങ്ങ്’ ചിത്രീകരണം ആരംഭിച്ചു; വിനീത് ശ്രീനിവാസൻ നായകൻ

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്ര മാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച തുടക്കമിട്ടു.കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങേടെ യാണ് ആരംഭം കുറിച്ചത്.വിനീത് ശ്രീനിവാസൻ സുരേഷ് കൃഷ്ണ ചിത്രത്തിലെ നായിക മീനാഷി മാധവൻ നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത് ,ഡെൽറ്റ മണി സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ,സംവധായിക ഷിഫ്ന എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊങ്ങായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.സംവിധായകൻ അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരൻ -ശോഭ എന്നിവരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.തീയേറ്റർ ഓഫ് ഡ്രീംസ്. .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ്, ഡ്രീം മർച്ചൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ് , ഡെൽറ്റമണി, ഷബീർ മല വെട്ടത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
മലബാറിലെ ഒരു വീടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി, ഹൊറർ ഹ്യൂമർ ചിത്രമായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.
ഹൊററിനും, നർമ്മത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം സുരേഷ് കൃഷ്‌ണ , സോനാനായർ, ജഗദീഷ് , നിഹാൽ നിസാം, ബിജു സോപാനം , ശ്രീജിത്ത് ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെ
ത്തുന്നു.മീനാക്ഷി മാധവനാണു നായിക.
തിരക്കഥ- അഭിജിത്ത് സര്യ , വിഷ്ണുവിനോദൻ,
സംഗീതം- ബിബിൻ അശോക്.
ഛായാഗ്രഹണം – ഹലോ റഷാദ് .
എഡിറ്റിംഗ്- കണ്ണൻ മോഹൻ.
പ്രൊഡക്‌ഷൻ ഡിസൈനർ_ദിലീപ് നാഥ് .
കലാസംവിധാനം-
അഖിൽ രാജ് ചിറയിൽ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ+ രജീഷ് വേലായുധൻ.
അക് ഷൻ- കലൈ കിംഗ് സ്റ്റൺ.
മേക്കപ്പ് – സുധി സുരേന്ദ്രൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ _സാജൻ . ആർ .ശാരദ. .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുഹൈൽ വരട്ടിപ്പള്ളിയാൽ.
സ്റ്റിൽസ്- ഷെയ്ൻ സാബുറ.
ഡിസൈൻ – ഓൾഡ് മങ്ക്സ്.
പ്രൊഡക്‌ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.
വണ്ടൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം
പൂർത്തിയാകും..
വാഴൂർ ജോസ്

Leave a Reply

spot_img

Related articles

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ‘ടൈറ്റാൻസ്’ അണിയറ പ്രവർത്തകർ

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട്ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ടൈറ്റാൻസ് അണിയറ പ്രവർത്തകർ..നീട്ടി വളർത്തിയ മുടിയും താടിയും . പിന്നെ കൈയ്യിൽ ഒരു പിസ്റ്റളും .എന്തെല്ലാം ദുരൂഹതകളും...

‘ലോ ആൻ് ഓർഡർ’ സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law & order )...

പെണ്ണെല്ലാം ഓക്കെയാണ്, പൊരുത്തങ്ങളും ഓക്കെ, ഒരു പൊരുത്തം ഒഴിച്ച്, അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ‘ഓട്ടം തുള്ളൽ’ ടീസർ എത്തി

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ. ഒരു പൊരുത്തം ഒഴിച്ച്അതേതു പൊരുത്തം ?ചിരിയും ചിന്തയുംനൽകി ഓട്ടം തുള്ളൽ ടീസർ എത്തി."ഹായ് ഫ്രണ്ട്‌സ് നമസ്കാരം ...ഞാൻ...

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? ‘നീക്കം’ സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു.ഒരു ബസ്സിരുപ്പു കേന്ദ്രമത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ്.സമീപത്ത് ഒരു ചെറിയ ബാഗ് -അൽപ്പം...