ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? ‘നീക്കം’ സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? ‘നീക്കം’ സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു.ഒരു ബസ്സിരുപ്പു കേന്ദ്രമത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ്.സമീപത്ത് ഒരു ചെറിയ ബാഗ് -അൽപ്പം നരകയറിത്തുടങ്ങിയ താടിയും, മുഖത്തു കണ്ണടയും ധരിച്ചാണ് ദിലീപിൻ്റെ ലുക്ക്.പക്വത വന്ന ഒരു കഥാപാത്രം.അൽപ്പം ഗൗരവമായ എന്തോ ഒരു കാര്യത്തിലാണ് ദിലീപിൻ്റെ ശ്രദ്ധയെന്ന് തോന്നുന്നു.ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്ററിൽ പ്രകടമാകുന്നത് ഇതൊക്കെയാണ്.ഓണാംശംസകൾ നേർന്നു കൊണ്ട് പുറത്തുവിട്ട ഈ പോസ്റ്റർ ആരാധകർക്കിടയിൽ മാത്രമല്ല , ചലച്ചിത്രവൃത്തങ്ങ
ളിലും വലിയ ചർച്ചാ വിഷയമായിരിക്കുന്നു.ഉർവ്വശി തീയേറ്റേഴ്‌സ്, പെൻ സ്റ്റുഡിയോസിനു വേണ്ടി ഡോ. ജയന്ത് ലാൽ ഗാദ , കാക്കാസ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, അലക്സ്. ഈ. കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂ സേർഡ്- സംഗീത് സേനൻ . നിമിതാ ഫ്രാൻസിസ്, കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.

ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ യാണ്
ഈ ചിത്രത്തിൻ്റെ അവതരണം. തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.
ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.സിദ്ദിഖ്,, കലാഭവൻ ഷാജോൺ, ബിനു പപ്പു,, ബിലാസ് ചന്ദ്രൻ , സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ് ,ശാരി, ഷെല്ലി എന്നിവരും പ്രധാന താരങ്ങളാണ്.തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലു
മായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ’.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് –സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ് :
അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്.
ഡിസൈൻ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബറിൽ
ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ജയൻ വന്നേരിയുടെ കാടിൻ്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം ‘ആരണ്യകാണ്ഡം’ ആരംഭം കുറിച്ചു

വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയൻ വന്നേരി .പശുപതി, ജനനി അയ്യർ , ഈ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി ഒരുക്കിയ മാ...

‘ഭൗമ’ നവംബർ പന്ത്രണ്ടിന്; അനൗൺസ് മെൻ്റെ് പോസ്റ്റർ എത്തി

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രം നവംബർ പന്ത്രണ്ടിന്...

‘ഹെനോക്ക് ( HENOK )’ ദിലീപ് ചിത്രം ആരംഭിച്ചു

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (henok )ആലപ്പുഴയിൽ ആരംഭിച്ചു.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം എം സ്റ്റാർ...

‘ഭൗമ’ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ . എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ഭൗമ ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ...