ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കടത്തുകയും, ബാക്കി ഭാഗങ്ങൾ ബിരിയാണി പാത്രത്തിൽ പാകം ചെയ്തു സൂക്ഷിക്കുകയും ചെയ്ത ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നു. ഒഡീഷ സ്വദേശിനിയും താമ്പരത്തെ സ്വകാര്യ കമ്പനി ജീവനക്കാരിയുമായ ഹിദായത്ത് നിഷയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെ മണിപ്പൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

