കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് സജീവമാകുന്നു.കോൺഗ്രസ് പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷൻ മന്ത്രി സണ്ണി ജോസഫ് പാർട്ടി പ്രവർത്തനങ്ങളിൽ പൂർണ്ണ സജീവതയോടെ രംഗത്ത്.കേരളത്തിൽ പാർട്ടി നേതൃത്വത്തെ നയിക്കുന്നതിനൊപ്പം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെയും രാഷ്ട്രീയ വെല്ലുവിളികളെയും നേരിടാൻ കോൺഗ്രസ് സംവിധാനത്തെ അടിമുടി സജ്ജമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകുന്നത്.തിരുവന്തപുരത്ത് ഉള്ള ദിവസങ്ങളിൽ അദ്ദേഹം കൂടുതൽ സമയം ഇന്ദിരാ ഭവനിൽ ചിലവഴിച്ച് പാർട്ടി കാര്യങ്ങളിൽ ഇടപെടും

