നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടന്നതോടെ മരണസംഖ്യ വീണ്ടും ഉയരുകയാണ്. നേപ്പാളില്‍ മാത്രം 3,925 പേരെ കാണാതായതായാണ് ഏറ്റവും പുതിയ കണക്ക്. ഇതില്‍ 592 പേർ വിദേശ പൗരന്മാരാണ്. ചൈനയിലെ ടിബറ്റില്‍ 16 പേരാണ് മരിച്ചത്.

പ്രളയത്തില്‍ തകർന്ന ഹൈഡ്രോപവർ പദ്ധതികളില്‍ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. നേരത്തെ 933 ഹൈഡ്രോപവർ ജീവനക്കാരെ കാണാതായതായി കണക്കാക്കിയിരുന്നെങ്കിലും തിങ്കളാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ഇത് 639 ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കാണാതായവരില്‍ 45 സൈനികരും 38 പൊലീസുകാരും 18 കസ്റ്റംസ്, കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഇതിനിടെ നേപ്പാളില്‍ നിന്ന് ഒഴുകിയെത്തുന്ന നദികളില്‍ നിന്ന് 17 മൃതദേഹങ്ങള്‍ ഇന്ത്യയിലെ ഉത്തർപ്രദേശില്‍ കണ്ടെടുത്തതായി അധികൃതർ അറിയിച്ചട്ടുണ്ട്. ഇത് നേപ്പാളില്‍ ഉണ്ടായ പ്രളയത്തില്‍ മരിച്ചവരുടേതാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഈ മൃതദേഹങ്ങള്‍ നിലവിലെ ഔദ്യോഗിക മരണസംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Leave a Reply

spot_img

Related articles

ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു

ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു.കോട്ടയം സ്വദേശി ജോസഫിന്റെ ഏകമകനായ ധ്യാന്‍ സൂര്യ (മൂന്ന് വയസ്സ്) ആണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക-്സില്‍...

കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു

അമേരിക്കയിലെ കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം...

നേപ്പാൾ പ്രളയം: മരണം 650 കവിഞ്ഞു; കാണാതായവരിൽ മലയാളികളും

നേപ്പാളിലുണ്ടായ വലിയ പ്രളയദുരന്തത്തിൽ മരണസംഖ്യ 650 കടന്നു. ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2482 പേരെയാണ് ഇതുവരെ...

നേപ്പാളിലെ മിന്നൽ പ്രളയം: മലയാളി കുടുംബം അടക്കം കാണാതായവരുടെ എണ്ണം 1500 കവിഞ്ഞു

നേപ്പാളിലുണ്ടായ രൂക്ഷമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരന്തത്തിൽ മരണം ഉയരുന്നു. ഇതുവരെ 472 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രളയത്തിൽപ്പെട്ട് 1500-ലധികം...