പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയുടെ ആനുകൂല്യവും ഫണ്ടും തട്ടിയെടുത്ത കേസില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മിയെ കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ക്രമക്കേടും വ്യാജരേഖ ചമച്ചുള്ള തട്ടിപ്പും പുറത്തുവന്നത്. സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ടി. ഈശോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

