പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നൽകുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യബസുകൾ കിലോമീറ്റർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുവാൻ തീരുമാനിച്ചു. പദ്ധതിമൂലം സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശകൾ സ്വാഗതാർഹമാണെന്നും, നിരക്കുകൾ സംബന്ധിച്ച് ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ദീർഘദൂര പാതകളിൽ സ്വകാര്യ ആഡംബര ബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുള്ളതുപോലെ ഹ്രസ്വദൂര പാതകളിലേക്കും വാടക ബസ്സുകൾ പരിഗണിക്കുമെന്നും, രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒന്ന് എന്ന അനുപാതത്തിൽ വാടക ബസ്സുകൾ ഓടിക്കാനാണ് സമിതിയുടെ നിർദേശമെന്നും സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്മകുമാർ അറിയിച്ചു. പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ നയം രൂപവത്കരിക്കുന്നതടക്കമുള്ള മറ്റ് ശുപാർശകളും ചർച്ചചെയ്ത് നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കായിക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 -2026 വർഷത്തെ ജി വി രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്...

മുല്ലപ്പെരിയാർ :വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാനെന്ന് ജനസംരക്ഷണസമിതി

സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി....

സവാള വില വർദ്ധന :സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടലുമായി സർക്കാർ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 100 ടൺ സവാള നാഷണൽ...

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിയിച്ച്...