മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; 2 കിലോ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

കൊച്ചി മട്ടാഞ്ചേരിയിൽ ലഹരിയുമായി യുവാക്കൾ പിടിയിൽ. 2 കിലോ എം ഡി എം എയാണ് പിടികൂടിയത്.സംഭവത്തിൽ
രണ്ടുപേരെ പൊലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) ആണ് പിടിയിലായ ഒരാൾ. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. അയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല.ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് പിടിവീണത്. നൗഫലിൽനിന്ന് ആദ്യം 15 ​ഗ്രാം എം ഡി എം എയാണ് പൊലീസ്
പിടികൂടിയത്.ഇതിനുപിന്നാലെ ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ 2കിലോയോളം എം ഡി എം എ കൂടി കണ്ടെടുക്കുകയായിരുന്നു.കസ്റ്റഡിയിലെടുത്ത നൗഫലിനെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

spot_img

Related articles

ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

പത്തനംതിട്ടയിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം.വയോധികൻ മരിച്ചു.ഏനാദിമംഗലം കുറുമ്പകരയിലാണ് സംഭവം.വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.റോഡരികിൽ നിന്നിരുന്ന...

ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആർഎസ്എസിന്റെ ആസൂത്രിത പദ്ധതി: പി. ജയരാജൻ

കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന് സിപിഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ തെരുവുകളിൽ...

അഷ്ടമിരോഹിണി വള്ളസദ്യയിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിട്ടുനിന്നു

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പങ്കെടുക്കാതെ വിട്ടുനിന്നു. പള്ളിയോട സേവാ സംഘത്തോടുള്ള എതിർപ്പും, ഉപരാഷ്ട്രപതി പങ്കെടുത്ത...

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു; അവധി ആയതിനാൽ വൻ ദുരന്ത ഒഴിവായി. സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും...