കൊച്ചി മട്ടാഞ്ചേരിയിൽ ലഹരിയുമായി യുവാക്കൾ പിടിയിൽ. 2 കിലോ എം ഡി എം എയാണ് പിടികൂടിയത്.സംഭവത്തിൽ
രണ്ടുപേരെ പൊലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) ആണ് പിടിയിലായ ഒരാൾ. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. അയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് പിടിവീണത്. നൗഫലിൽനിന്ന് ആദ്യം 15 ഗ്രാം എം ഡി എം എയാണ് പൊലീസ്
പിടികൂടിയത്.ഇതിനുപിന്നാലെ ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ 2കിലോയോളം എം ഡി എം എ കൂടി കണ്ടെടുക്കുകയായിരുന്നു.കസ്റ്റഡിയിലെടുത്ത നൗഫലിനെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

