കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം.ഞായറാഴ്ച രാത്രിയാണ് ആളുകൾ ചേരി തിരിഞ്ഞ് അടിച്ചത്.ഓഡിറ്റോറിയത്തിന് പുറത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.വാക്കുതർക്കം പിന്നീട് കൂട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. കല്യാണത്തിനെത്തിയവരും വഴിയാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു.സംഘർഷത്തിനിടയിൽ ചിലർ കായലിൽ വീഴുകയും ചെയ്തു.ഓഡിറ്റോറിയത്തിന് പുറത്ത് യുവാക്കൾ മദ്യപിക്കുന്നത് സമീപവാസികളിൽ ചിലർ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.എല്ലാവരുടെയും പരിക്ക് നിസാരമാണെന്നാണ് വിവരം.അതേസമയം, സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല.

