ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്.ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ അടക്കം എഴുപത് സിനിമകളുടെ ക്യാമറക്കണ്ണുകൾക്ക് പിന്നിൽ അദ്ദേഹമായിരുന്നു.തിക്കുറിശ്ശി സുകുമാരൻ നായർ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്ക് വേണ്ടി ക്യാമറാ ചലിപ്പിച്ചു.1985 ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയുടെ ഛായാഗ്രാഹകനും ടി.എൻ. കൃഷ്ണൻകുട്ടിയായിരുന്നു.ലളിതമ്മയാണ് ഭാര്യ, മക്കൾ ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ

Leave a Reply

spot_img

Related articles

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം; ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുന്നു. അഭിനയത്തിന് അതീതമായി മലയാളിയുടെ ഫാഷൻ ഐക്കണും ജീവകാരുണ്യ പ്രവർത്തകനുമായ താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെയും...

17 മൊബൈൽ കൺട്രോൾ ..സർ17 ആൻസറിംഗ്; ‘ആരം’ ടീസർ എത്തി

17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു പണിയാകുമല്ലോ സാറേ...അതിൻ്റെയിടയിൽ പോയി...

തരുൺമൂർത്തി -മോഹലാൽ ചിത്രം’അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.സെപ്റ്റംബർ മൂന്ന് രാത്രിയോടെ...

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ഏറെ ചർച്ച ചെയ്യപ്പെടുകയും , മികച്ച വിജയം നേടുകയും ചെയ്ത ടോവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി....