കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് കോടതി

കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിടാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വ്യവസ്ഥകളില്ലെന്നും, അത്തരത്തിലുള്ള മുൻ കോടതി വിധികളില്ലെന്നുമുള്ള വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നടപടി.പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു.ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ വ്യവസ്ഥ ഇല്ലെങ്കിൽപ്പോലും, ക്രിമിനൽ നടപടി നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് തെളിവെടുപ്പിനായി വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കുട്ടികളെ ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുതെന്ന് മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്നുള്ളൂ എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.കേസിന്റെ പശ്ചാത്തലം കുട്ടികൾ മാത്രം പ്രതികളായ, ദൃക്സാക്ഷികളില്ലാത്ത, അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ കൊലപാതകത്തിൽ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. 13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരായ ഈ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമാണ്. കുട്ടികളെ ദുരുപയോഗം ചെയ്ത് കൊലപാതകം നടത്തിയാൽ നിയമപരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു

കേരളത്തിൽ ഇന്ന് (07/09/2026) മുതൽ (09/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കേരള നിയമസഭയിൽ ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയിലും...

കയ്പമംഗലം അപകടം: വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാഫലം

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ....

മണർകാട് പളളിയിലെ നടതുറക്കൽ ചടങ്ങിൽ പങ്കെടുത്ത് ആത്മനിർവൃതി നേടി ആയിരങ്ങൾ

ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ...