ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി.നഗര, ഗ്രാമ മേഖലകളില്‍ ഒരുപോലെ 25 ദിവസത്തെ റീഫില്‍ ബുക്കിംഗ് ഇടവേള ഉടൻ നടപ്പാക്കാൻ എണ്ണ വിപണന കമ്പനികള്‍ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.മിഡില്‍ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് ദ്രവീകൃത പെട്രോളിയം വാതകമായ എല്‍പിജിയുടെ വിതരണത്തില്‍ ഉണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് റീഫില്‍ ബുക്കിംഗ് ഇടവേള നേരത്തെ വർധിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാറ്റം ഉടൻ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം എണ്ണ വിപണന കമ്പനികള്‍ക്ക് നല്കിയ കത്തിന്റെ പകർപ്പും മന്ത്രി പങ്കുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.

