ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 25 ദിവസമായി കുറച്ചതായി സുരേഷ് ഗോപി

ഗ്രാമീണ മേഖലകളില്‍ എല്‍പിജി സിലിണ്ടർ റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി.നഗര, ഗ്രാമ മേഖലകളില്‍ ഒരുപോലെ 25 ദിവസത്തെ റീഫില്‍ ബുക്കിംഗ് ഇടവേള ഉടൻ നടപ്പാക്കാൻ എണ്ണ വിപണന കമ്പനികള്‍ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.മിഡില്‍ ഈസ്‌റ്റിലെ സംഘർഷത്തെ തുടർന്ന് ദ്രവീകൃത പെട്രോളിയം വാതകമായ എല്‍പിജിയുടെ വിതരണത്തില്‍ ഉണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് റീഫില്‍ ബുക്കിംഗ് ഇടവേള നേരത്തെ വർധിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാറ്റം ഉടൻ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം എണ്ണ വിപണന കമ്പനികള്‍ക്ക് നല്‍കിയ കത്തിന്റെ പകർപ്പും മന്ത്രി പങ്കുവെച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.

Leave a Reply

spot_img

Related articles

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...

ചിറയിന്‍കീഴ് സംഘര്‍ഷം; കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിന് തിരിച്ചടി

ചിറയിന്‍കീഴ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എല്‍.എയുടെ നീക്കത്തിന് തിരിച്ചടി.മേയ്...