വി.ഡി. സതീശനെ വിമര്‍ശിച്ച്‌ ‘സുപ്രഭാതം’ എഡിറ്റോറിയലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റര്‍

മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച്‌ സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ എഡിറ്റോറിയലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടിപി ചെറൂപ്പ.മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ആണെന്ന് എഡിറ്റര്‍ വ്യക്തമാക്കി. ആഴ്ചയില്‍ ഒരു ദിവസം മുഖപ്രസംഗത്തിന് പകരം വ്യക്തികളെക്കുറിച്ച്‌ സുപ്രഭാതം ഒരു കോളം നല്‍കാറുണ്ട്. അതാണ് ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. അത് സംബന്ധിച്ച്‌ തെറ്റിദ്ധാരണ ഉണ്ടായി. മര്യാദയ്ക്ക് സംസാരിക്കണം എന്നത് സുപ്രഭാതത്തിന്റെ തലക്കെട്ട് അല്ല, ‘ക്വാട്ട്’ നല്‍കിയാണ് ആ തലക്കെട്ട് കൊടുത്തതെന്നും സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടിപി ചെറൂപ്പ വ്യക്തമാക്കി.സുപ്രഭാതത്തില്‍ മുഖ്യമന്ത്രിക്കെതിരായ കടന്നാക്രമണത്തിനെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ലേഖനത്തിന് പിന്നില്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം എന്നായിരുന്നു ആക്ഷേപം. ‘സുപ്രഭാതം’ എഡിറ്റോറിയലില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശിച്ച്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തോടുള്ള കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു ലേഖനം. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലില്‍ മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരുന്നു.

Leave a Reply

spot_img

Related articles

മാസപ്പടി കേസ്: പിണറായി വിജയൻ രാജിവെക്കണമെന്ന് ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിൽ,...

മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത് നൽകി

മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത്...

കനത്ത ചൂട് തുടരുന്നു, പവര്‍ കട്ടും; വലഞ്ഞ് ജനങ്ങള്‍

കനത്ത ചൂടിലും പവര്‍ക്കട്ടിലും വലഞ്ഞ് ജനങ്ങള്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്.പലയിടങ്ങളിലും അരമണിക്കൂറിലധികമാണ് നിയന്ത്രണം. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന്...

പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കാനുള്ള രമ്യയുടെ നീക്കം; കടുത്ത അതൃപ്തിയില്‍ പ്രാദേശിക നേതാക്കള്‍

ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ.വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍...