രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ല: എം.എ. ബേബി

കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ സിപിഐഎം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഇതുസംബന്ധിച്ച് മുന്നണിയിൽ ആലോചനകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്നും, പ്രതിപക്ഷ നേതാവായതുകൊണ്ട് മാത്രം രാഹുൽ ഗാന്ധിയെയോ മല്ലികാർജുൻ ഖാർഗെയെയോ മുൻകൂട്ടി ഉയർത്തിക്കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ മുന്നണിയുടെ ധാരണയെന്നും, പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ടിവികെ നേതാവ് വിജയ്‌യുടെ പരാമർശത്തെത്തുടർന്നാണ് ഈ ചർച്ചകൾ ഉയർന്നുവന്നത്. രാഹുൽ ഗാന്ധിയെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് തമിഴ്‌നാട് മന്ത്രി എസ്. രാജേഷ് കുമാർ ആവശ്യപ്പെടുകയും, ടിവികെ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ മന്ത്രിസഭ വിട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ വിഷയത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അപക്വവും അനാവശവുമാണെന്നും എം.എ. ബേബി പ്രതികരിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസ്: പിണറായി വിജയൻ രാജിവെക്കണമെന്ന് ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിൽ,...

മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത് നൽകി

മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡി.ജി.പിയ്ക്ക് കത്ത്...

കനത്ത ചൂട് തുടരുന്നു, പവര്‍ കട്ടും; വലഞ്ഞ് ജനങ്ങള്‍

കനത്ത ചൂടിലും പവര്‍ക്കട്ടിലും വലഞ്ഞ് ജനങ്ങള്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്.പലയിടങ്ങളിലും അരമണിക്കൂറിലധികമാണ് നിയന്ത്രണം. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന്...

പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കാനുള്ള രമ്യയുടെ നീക്കം; കടുത്ത അതൃപ്തിയില്‍ പ്രാദേശിക നേതാക്കള്‍

ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ.വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍...