ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്.’ഓപ്പറേഷൻ കളരി’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഗെയിംസിൽ സ്വർണമെഡൽ നേടുന്ന കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയും, വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും, വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും സമ്മാനമായി നൽകും. ഇതിനുപുറമെ, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കായികതാരങ്ങൾക്കൊപ്പം അവരുടെ കഠിനാധ്വാനത്തിന് കരുത്തുപകരുന്ന പരിശീലകർക്കും പാരതോഷികം ഉണ്ടാവും. ഇതനുസരിച്ച് സ്വർണമെഡൽ ജേതാക്കളുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപയും, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് മൂന്ന് ലക്ഷം രൂപയും, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് രണ്ട് ലക്ഷം രൂപ വീതവും പാരിതോഷികം ലഭിക്കും. കേരളത്തിന്റെ കായികരംഗത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് സർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...