തലയണ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ സ്ടീം സിനിമക്ക് കഴിയും. സിനിമയെ ഗൗരവമായി കാണുന്ന സിനിസ്ക്കറിയ എന്ന വനിത തൻ്റെ തലയണ എന്ന ചിത്രത്തിലൂടെ മനുഷ്യജീവിനത്തിലെ നഷ്ടപ്പെട്ടു പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് .ഷോർട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂ
ടെയും പ്രവൃർത്തിച്ചു കൊണ്ടാണ് സിനി സ്‌കറിയ ഇപ്പോൾ മെയിൻ സ്ട്രീം സിനിമയിൽ എത്തിയിരിക്കുന്നത്.
സിനി തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും രചിച്ചിരിക്കുന്നത് .ആലപ്പി ടാക്കീസ് ഈ ചിത്രം നിർമ്മിക്കുന്നു.
കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് സിനി പറയുന്നത്.ഒരു കുടുംബത്തിലെ
മൂന്നുതലമുറക ളിലൂടെയാണ് കഥാ വികസനം..മൂന്നുതലമുറക്കാ രുടെ ഇടയിലെ ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ
ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ഒരു ചിത്രത്തെ ഒരുക്കുന്നു സിനി സ്‌കറിയ.ഇദ ചിത്രത്തിലെ അഭിനേതാക്കൾ താരതമ്യേന പുതുമുഖങ്ങളാണ ങ്കിലും, ഇവരെല്ലാം കലയുടെ വിവിധ രംഗങ്ങളിൽ പ്രവൃർത്തിച്ചു പോരുന്നവരാണ്.
മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, പ്രണയ വിലാസം പരമ്പരയിലൂടെ ശ്രദ്ധേയയായ ദുർഗ ഹരിപ്പാട് , നിരവധി ടെലിഫിലിമുകളിലും, പരസ്യ ചിത്രങ്ങളിലു മഭിനയിച്ച പൊന്നു കോട്ടയം എന്നിവർ ഏറെ പ്രശസ്‌തി നേടിയവരാണ്.
സുനിൽ സി. പി., ശശി പള്ളുരുത്തി. പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ ,ജനീഷ് കുട്ടനാട് ആൻ്റെണി ആപ്പി ച്ചേരി , ആലപ്പി ജോൺസൺ അനിൽ വിളവനാൽ ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി സാജൻ കിടങ്ങറ,രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെ ത്തുന്നു..
സംഗീതം- വി.ജി. റുഡോൾഫ്.
ഛായാഗ്രഹണം, എഡിറ്റിംഗ്- സിറിൾ ജോർജ്..
പ്രൊഡക്‌ഷൻ കൺട്രോളർ-ജനീഷ് കെ ടി ഡി .
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം...

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം; ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുന്നു. അഭിനയത്തിന് അതീതമായി മലയാളിയുടെ ഫാഷൻ ഐക്കണും ജീവകാരുണ്യ പ്രവർത്തകനുമായ താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെയും...