യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടു. ഹോർമുസ് കടലിടുക്കിനു മുകളിലൂടെ പറന്ന ഒൻപത് ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സർവെ നടത്തുന്നതിനിടെ തങ്ങളുടെ അന്തർവാഹിനി ഡ്രോൺ തകരാറിലായതായി യു.എസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇറാൻ പിടിച്ചെടുത്തത് ഈ അന്തർവാഹിനി ആണോ എന്ന് വ്യക്തമല്ല. തകരാറിലായ ഡ്രോൺ പഴയൊരു മോഡലാണെന്നും അത് തന്ത്രപ്രധാനമായ ആയുധങ്ങൾ വഹിച്ചിരുന്നില്ലെന്നും പെന്റഗൺ വക്താവ് വ്യക്തമാക്കി. യു.എസ് യുദ്ധക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് തങ്ങളുടെ സൈന്യവും അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.

Leave a Reply

spot_img

Related articles

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...